അലിഗഡ് ഗസ്റ്റ്ഹൗസിലെ സര്‍ സയ്യിദിന്റെ ചിത്രം നീക്കി മോദിയുടെ പടം വച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള അലിഗഡ് അതിഥിമന്ദിരത്തിലെ സ്വീകരണമുറിയിലെ അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി സ്ഥാപകന്‍ സര്‍ സയ്യിദ് അഹ്്മദ് ഖാന്റെ ഛായാ ചിത്രം രഹസ്യമായി നീക്കംചെയ്തു. പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് സ്ഥാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവു പ്രകാരമാണു ഛായാചിത്രം മാറ്റിയതെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഛായാചിത്രവും സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം വ്യക്തമല്ല. സര്‍ സയ്യിദിന്റെ ഛായാചിത്രം എന്തുകൊണ്ടു നീക്കം ചെയ്തു എന്നതിനു പ്രത്യേക കാരണങ്ങളൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നില്ല. ഇതു സംബന്ധിച്ചു സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനോട് റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് സി ബി സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it