അലങ്കാര മല്‍സ്യങ്ങള്‍: നിയന്ത്രണം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: അലങ്കാര മല്‍സ്യങ്ങളുടെ വില്‍പനയ്ക്കും പ്രദര്‍ശനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇത് സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവാണ് പിന്‍വലിച്ചത്. ഉത്തരവ് പ്രകാരം 158 ഇനം മല്‍സ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വില്‍ക്കുന്നതിനുമുള്ള നിയന്ത്രണമാണ് നീക്കിയിരിക്കുന്നത്. മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഉള്‍പ്പെടെയുള്ള നിയന്ത്രണമാണ് നീക്കിയിരിക്കുന്നത്.
രാജ്യത്തെ അലങ്കാര മല്‍സ്യമൃഗ സംരക്ഷണ നിയമം സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിലെ 493-ഇ പ്രകാരമാണ് അലങ്കാര മല്‍സ്യങ്ങളുടെ വളര്‍ത്തല്‍, വിപണനം, പ്രദര്‍ശനം എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. ഇ്ത്തരം മീനുകളെ അക്വേറിയങ്ങളില്‍ സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് പിന്‍വലിച്ചത്.
അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ക്രൗണ്‍ഫിഷ്, ബട്ടര്‍ഫ്‌ളൈ ഫിഷ്, ഏയ്ഞ്ചല്‍ ഫിഷ് എന്നിവയുള്‍പ്പെടെ 158 ഇനം  മല്‍സ്യങ്ങള്‍ക്കാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഉത്തരവനുസരിച്ച് ഈ ഗണത്തില്‍ പെട്ട മീനുകളെ പിടിക്കാനോ, ചില്ലു ഭരണികളില്‍ സൂക്ഷിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ലായിരുന്നു. ഇവയെ പ്രദര്‍ശനമേളകളില്‍ കൊണ്ടു വരുന്നതു പോലും കുറ്റകരമാക്കിയിരുന്നു. ഈ നിയമത്തിലെ 494-ഇ പ്രകാരമാണ് കന്നുകാലി കശാപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അലങ്കാര മല്‍സ്യങ്ങളുടെ ആരോഗ്യം, ശുചിത്വം തുടങ്ങിയവ ഉറപ്പാക്കുന്നതിനാണ് മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്നതിനുള്ള 2016ലെ നിയമത്തിന്റെ ചുവട് പിടിച്ച് കേന്ദ്രം വിജ്ഞാപനം കൊണ്ടുവന്നത്. ഈ വിജ്ഞാപനം പുറത്തുവന്നതോടെ കാര്യമായും ബാധിച്ചത് കേരളത്തെയായിരുന്നു. അലങ്കാര മല്‍സ്യ വിപണിയെ തകര്‍ക്കുന്ന നിയമത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു.
Next Story

RELATED STORIES

Share it