Flash News

അറബി ഭാഷയെ തരംതാഴ്ത്താന്‍ ഇസ്രായേല്‍ നീക്കം

അറബി ഭാഷയെ തരംതാഴ്ത്താന്‍ ഇസ്രായേല്‍ നീക്കം
X


ബെയ്‌റൂത്ത്: അറബി ഭാഷയെ ഔദ്യോഗിക ഭാഷകളില്‍ നിന്നൊഴിവാക്കിക്കൊണ്ടുള്ള വിവാദ ബില്ലിന് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഇസ്രായേല്‍ ജൂതരുടെ രാഷ്ട്രമാണെന്നു വ്യക്തമാക്കുന്ന ബില്ലില്‍ ഹീബ്രു ഔദ്യോഗിക ഭാഷയാണെന്നും പ്രതിപാദിക്കുന്നുണ്ട്. ബില്ല് പ്രാവര്‍ത്തികമാവുന്നതോടെ അറബി ഔദ്യോഗിക ഭാഷകളില്‍ നിന്നൊഴിവാക്കപ്പെടുമെന്ന് ഗി ഹസ്‌റത്ത് പത്രം റിപോര്‍ട്ട് ചെയ്തു. നീതിന്യായ മന്ത്രാലയത്തിന്റെ  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പാര്‍ലമെന്റില്‍  വോട്ടിനിട്ട് പാസാക്കുന്നതോടെയാണ് ബില്ല് നിയമമാവുക.  ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിന്‍മേലുള്ള കടന്നു കയറ്റമാണ് ബില്ലെന്ന്് പാര്‍ലമെന്റിലെ അറബ് സഖ്യം പ്രതിനിധി അയ്മന്‍ ഉദിഹ് പ്രതികരിച്ചു.



[related]
Next Story

RELATED STORIES

Share it