അറബി കൈയെഴുത്ത് മാഗസിന്‍ മല്‍സരം

തിരുവനന്തപുരം: അറബി കൈയെഴുത്ത് മാഗസിന്‍ മല്‍സരം നടത്തും. കെഎടിഎഫ് (കോഴിക്കോട്) അന്താരാഷ്ട്ര അറബിക്ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി മാഗസിന്‍ നിര്‍മാണ മല്‍സരം നടക്കും.ജില്ലാതല മല്‍സരം ഈ മാസം 15ന് ജില്ലാ കേന്ദ്രങ്ങളില്‍ വച്ചു നടക്കും. സംസ്ഥാനതല വിധിനിര്‍ണയമടക്കം ചേന്ദമംഗലൂര്‍ സുന്നിയ അറബി കോളജില്‍ ഈ മാസം 18 നു നടക്കും. അന്താരാഷ്ട്ര അറബിക് ദിനത്തിന്റെ ഭാഗമായി ചേന്ദമംഗലൂര്‍ സുന്നിയ അറബി കോളജ് ഓഡിറ്റോറിയത്തില്‍ 18ന് നടക്കുന്ന സെമിനാറില്‍ മുഴുവന്‍ അറബി അധ്യാപകരും പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ അസീസ് അറിയിച്ചു. മൊബൈല്‍: 9447479372.
Next Story

RELATED STORIES

Share it