Idukki local

അറക്കുളം കോളജിലെ മൂന്ന് വിദ്യാര്‍ഥിനികളെ കാണാതായി



തൊടുപുഴ: അറക്കുളം സെന്റ് ജോസഫ്‌സ് കോളജിലെ മൂന്ന് വിദ്യാര്‍ഥിനികളെ കാണാതായി. പോലിസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ 12.30വരെ ഇവര്‍ കോളജ് പരിസരത്തുണ്ടായിരുന്നതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ വിവരം ലഭിച്ചു. പെണ്‍കുട്ടികളെ കാണാതായതായി വീട്ടുകാരാണ് പരാതി നല്‍കിയത്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അറക്കുളത്തുനിന്നുള്ള രണ്ടു കുട്ടികളും ഇലപ്പള്ളി സ്വദേശിനിയുമാണു കാണാതായത്.
Next Story

RELATED STORIES

Share it