Kollam Local

അര ഏക്കറില്‍ ജൈവ പച്ചക്കറി കൃഷി നടത്തി ഗ്രന്ഥശാല മാതൃകയായി



ശാസ്താംകോട്ട: അരഏക്കറില്‍ ജൈവ പച്ചക്കറി കൃഷി നടത്തി ഗ്രന്ഥശാല മാതൃകയായി. പോരുവഴി കമ്പലടി ജയ കേരളാ ഗ്രന്ഥശാലയിലെ ബാലവേദി കൂട്ടുകാരാണ് സ്വന്തം അധ്വാനത്തില്‍ പയര്‍ കൃഷി നടത്തി നൂറുമേനി വിളവു കൊയ്തത്. പൂര്‍ണ്ണമായും ജൈവ കൃഷിയാണ് നടത്തിയത്. അവധി ദിവസങ്ങളില്‍ ഗ്രന്ഥശാലയില്‍ ഒത്തുകൂടിയതില്‍ നിന്നും ഉയര്‍ന്നു വന്ന ആശയത്തില്‍ നിന്നുമാണ് പച്ചക്കറി കൃഷിയെന്ന ആശയം ഉയര്‍ന്നു വന്നത്. ഗ്രന്ഥശാലാ ഭാരവാഹികളായ ഇ വി വിനോദ് കുമാറിന്റേയും ശശിധരന്‍ പിള്ളയുടെയും സഹായം കൂടിയായതോടെ കൃഷി നടത്തുകയായിരുന്നു. ഇനിയും കൂടുതല്‍ സ്ഥലത്ത് വ്യത്യസ്തമായ കൃഷി നടത്താനുള്ള ആലോചനയിലാണ്. ഇന്നലെ നടന്ന വിളവെടുപ്പ് ഉല്‍സവം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ് ശശികുമാര്‍ ഉദ്ഘാഘാടനം ചെയ്തു. താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം മനു വി കുറുപ്പ്, ഗ്രന്ഥശാലാ പ്രസിഡന്റ് ഇ വി വിനോദ് കുമാര്‍, സെക്രട്ടറി ശശിധരന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു. ബാലകലോല്‍സവവും എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും പഠനോപകരണ വിതരണവും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എസ് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ഇ വി വിനോദ് കുമാര്‍ അധ്യക്ഷനായിരുന്നു. പഠനോപകരണങ്ങള്‍ താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം മനു വി കുറുപ്പ് വിതരണം ചെയ്തു. നേതൃസമിതി കണ്‍വീനര്‍ ജിസ്സ് സാമുവേല്‍, രവീന്ദ്രന്‍ പിള്ള,  ഗ്രന്ഥശാലാ സെക്രട്ടറി എം ശശിധരന്‍ പിള്ള, അനീഷ് എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it