അര്‍ജന്റീന: ബസ്സപകടത്തില്‍ 41 മരണം

ബ്യൂണസ് ഐറിസ്: വടക്കുപടിഞ്ഞാറന്‍ അര്‍ജന്റീനയില്‍ നിയന്ത്രണംവിട്ട പോലിസ് ബസ് പാലത്തില്‍നിന്നു താഴേക്കു പതിച്ച് 41 പേര്‍ മരിച്ചു. അര്‍ജന്റീന അതിര്‍ത്തി പോലിസിലെ 50ഓളം അംഗങ്ങളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. മേല്‍പ്പാലത്തിലേക്കു കയറി മുന്നോട്ടു പോവുന്നതിനിടെ നിയന്ത്രണം വിട്ട ബസ് 50 അടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു. ബസ്സില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അപകടകാരണം വ്യക്തമല്ല. സാള്‍ട്ട പ്രവിശ്യയിലെ റൊസാരിയോ ദെല്‍ ഫുയെന്റ പട്ടണത്തിനു സമീപം ഇന്നലെ ഉച്ചയ്ക്കു രണ്ടിനായിരുന്നു അപകടം.
Next Story

RELATED STORIES

Share it