അര്‍ജന്റീനയുടെ തോല്‍വി: പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കിട്ടി
BY sruthi srt24 Jun 2018 4:21 AM GMT
X
sruthi srt24 Jun 2018 4:21 AM GMT
കോട്ടയം: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം മീനച്ചിലാറില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം അയര്‍ക്കുന്നം അമയന്നൂര്‍ കൊറ്റത്തില്‍ ചാണ്ടിയുടെ മകന് സ്വദേശി ഡിനു അലക്സി (30)ന്റെ മൃതദേഹമാണ് കിട്ടിയത്. കാണാതായ ദിനുവിന് വേണ്ടിയുള്ള തിരച്ചിലിനിടെ പോലിസ് നായ തൊട്ടടുത്ത പുഴയില്‍ വരെ എത്തിയതോടെ ഫയര്‍ഫോഴ്സ് പുഴയില്‍ തിരച്ചില്‍ തുടങ്ങിയത്. 'അര്‍ജന്റീന തോറ്റതോടെ ഇനി തനിക്ക് ലോകത്ത് ഒന്നും കാണാനില്ലെന്നും മരണത്തിന്റെ ആഴങ്ങളിലേക്കു പോവുകയാണെ'ന്നുമാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനു തൊട്ടടുത്തുള്ള പുഴയ്ക്കു സമീപം വരെ പോലിസ് നായ എത്തുകയായിരുന്നു. ഫുട്ബോള്‍ കളിക്കില്ലെങ്കിലും കടുത്ത മെസ്സി ആരാധകനായ ഡിനുവിന്റെ മൊബൈല്‍ ഫോണിന്റെ കവറും വാട്സ് ആപ്പ്, ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രവും മെസ്സി തന്നെയാണ്.
അയര്‍ക്കുന്നം പോലിസാണ് കേസ് അന്വേഷിക്കുന്നത്. ലോകകപ്പില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മില്‍ വ്യാഴാഴ്ച നടന്ന മല്‍സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെട്ടിരുന്നു. രാത്രി 1 മണി വരെ ഡിനു കളി കാണുന്നത് അമ്മയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പുലര്‍ച്ചെ നോക്കിയപ്പോഴാണ് ഡിനുവിനെ വീട്ടില്‍ കാണാനില്ലെന്നത് ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വിവരം അയര്‍ക്കുന്നം പോലിസിനെ അറിയിക്കുകയായിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT