അരുണാചല്‍ പ്രദേശ്'; രാഷ്ട്രപതിഭരണം പിന്‍വലിക്കാന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശിലെ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ശുപാര്‍ശചെയ്തു.രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് ജനുവരി 26നാണ് അരുണാചലില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്.
കഴിഞ്ഞ നവംബറില്‍ നിയമസഭാ കക്ഷി യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ വിട്ടുനിന്നതാണു പ്രതിസന്ധിയുടെ തുടക്കം. മുഖ്യമന്ത്രി നബാം തുക്കിയുടെ ഏകാധിപത്യ നയങ്ങളില്‍ പ്രതിഷേധിച്ച് കലിക്കോ പോളിന്റെ നേതൃത്വത്തില്‍ 21 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് സ്പീക്കര്‍ ബാംറെബിയയെ ഇംപീച്ച് ചെയ്തു. ഇവര്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
ഇതിനെതിരേ കോണ്‍ഗ്രസ് സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലംകണ്ടില്ല. പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുന്നതു തടയണമെന്നും തല്‍സ്ഥിതി നിലനിര്‍ത്തണമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. ഇതിനുമുമ്പ് 1979ലും അരുണാചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it