kozhikode local

അരി മറിച്ചുവിറ്റു : നാല് എഫ്‌സിഐ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു



പയ്യോളി: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ തിക്കോടി ഗോഡൗണില്‍ നിന്നും മീനങ്ങാടി ഡിപ്പോയിലേക്ക് പോയ അരി മറിച്ചുവിറ്റു എന്ന ആരോപണത്തെ തുടര്‍ന്ന് നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് മാനേജര്‍ അന്‍സമ്മാ മണി, ഗോഡൗണ്‍ ഇന്‍ചാര്‍ജ് പ്രേമന്‍, അസിസ്റ്റന്റ് മദുസൂദനന്‍, ഓഫിസ് സ്റ്റാഫ് ശ്രീരാജ് എന്നിവരെയാണ് ജന. മാനേജര്‍ കെ സി സാബു സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം 20ന് മീനങ്ങാടി ആദിവാസി മേഖലകളില്‍ വിതരണത്തിനുള്ള മുന്തിയ ഇനം അരിയുമായി പോയ 18 ലോറികളില്‍ ഒന്നാണ് മീനങ്ങാടി ഡിപ്പോയില്‍ എത്താതിരുന്നത്. 50 കിലോഗ്രാം വീതം തൂക്കം വരുന്ന വരുന്ന 205 ചാക്ക് അരിയാണ് ഇതിലുള്ളത്. കോഴിക്കോട് വലിയങ്ങാടിയില്‍ മറിച്ചുവിറ്റതായാണ് സംശയിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കരാറുകാരാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്. എഫ്്‌സിഐ ഗോഡൗണിലെ നിരീക്ഷണ ക്യാമറ പ്രവര്‍ത്തനരഹിതമായതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു.
Next Story

RELATED STORIES

Share it