wayanad local

അരിവാള്‍ രോഗം ബാധിച്ച് വിദ്യാര്‍ഥിയുടെ മരണം: അധികൃതര്‍ അനാസ്ഥ കാട്ടിയതായി ആക്ഷേപം

പുല്‍പ്പള്ളി: അരിവാള്‍ രോഗം ബാധിച്ച് മരിച്ച ചീയമ്പം-73 കോളനിയിലെ കുഞ്ഞപ്പന്റെ മകന്‍ അഭിനന്ദി(15)ന് അധികൃതര്‍ മതിയായ പരിചരണം നല്‍കിയില്ലെന്ന് ആക്ഷേപം.
നല്ലൂര്‍നാട് അംബേദ്കര്‍ റസിഡന്റ്‌സ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അഭിനന്ദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിലും ബന്ധുക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു. അരിവാള്‍ രോഗത്തിന് ചികില്‍സയിലായിരുന്ന അഭിനന്ദിന് രോഗം കൂടിയതിനെതുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, മെഡിക്കല്‍ കോളജിലെത്തുന്നതിനു മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു. താലൂക്ക് ആശുപത്രിയില്‍ നിന്നു റഫര്‍ ചെയ്ത രോഗിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന മെഡിക്കല്‍ കോളജ് അധികൃതരുടെ നടപടി സംശയാസ്പദമാണെന്നു ബന്ധുക്കള്‍ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അഭിനന്ദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വിട്ടുകിട്ടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഭിനന്ദിനെ പിതാവ് ഹോസ്റ്റലില്‍ നിന്നു കൂട്ടിവന്നത്. തിങ്കളാഴ്ച കേണിച്ചിറയിലെ ക്യാംപില്‍ പോയിരുന്നു.
മുട്ടില്‍ വിവേകാനന്ദയില്‍ കാണിച്ചുവെങ്കിലും വ്യാഴാഴ്ച രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നു രാത്രി 11ഓടെ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്തു. വഴിമധ്യേ 2.30ഓടെ അഭിനന്ദ് മരിച്ചു. നിര്‍ബന്ധിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ നടപടിയില്‍ സിപിഎം ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it