Flash News

അയോധ്യയില്‍ രാമപ്രതിമ നിര്‍മ്മിക്കാന്‍ കോര്‍പ്പറേറ്റുകളോട് 330 കോടി ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്

അയോധ്യയില്‍ രാമപ്രതിമ നിര്‍മ്മിക്കാന്‍ കോര്‍പ്പറേറ്റുകളോട് 330 കോടി ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്
X
ലഖ്‌നൗ: അയോധ്യയില്‍ രാമപ്രതിമ നിര്‍മ്മിക്കുന്നതിനായി കോര്‍പ്പറേറ്റുകളോട് 330 കോടി രൂപ ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് പ്രകാരം നിക്ഷേപം നടത്താനാണ് കോര്‍പ്പറേറ്റുകളോട് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്.



അയോധ്യയിലെ സരയൂ നദിതീരത്താണ് 330 കോടി രൂപ മുടക്കി യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാമപ്രതിമ നിര്‍മ്മിക്കുന്നത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ ടൂറിസം മേഖലയില്‍ നിക്ഷേപം നടത്താന്‍ അസരങ്ങള്‍ നല്‍കികൊണ്ട് ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് ബുക്ക്‌ലെറ്റും ഇറക്കിയിരുന്നു.
Next Story

RELATED STORIES

Share it