wayanad local

അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച വയോധികന്‍ അറസ്റ്റില്‍

മാനന്തവാടി: അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ വയോധികന്‍ അറസ്റ്റിലായി. എടവക ചേമ്പിലോട് മുക്കത്ത് ജോസിനെ(62)യാണ് സി ഐ പി കെ മണിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ജോസിന്റെ അയല്‍വാസി നടുത്തറപ്പില്‍ ഷിബുവിനാണ് വെട്ടേറ്റത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ ഷിബു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഷിബുവിന്റെ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന ജോസിനെ ഭാര്യ വിളിക്കാന്‍ വന്നതിനു ശേഷമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്.
വീട്ടില്‍ വച്ച് ജോസും ഭാര്യയും വഴക്കിട്ടപ്പോള്‍ ഷിബു ഇടപെട്ടു. ഇതില്‍ കുപിതനായ ജോസ് തന്റെ വീട്ടിലെത്തി കത്തിയെടുത്തു വന്ന് ഷിബുവിനെ വെട്ടുകയായിരുന്നു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) ജോസിനെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it