അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടു

കോഴിക്കോട്: മലയാള സിനിമാ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പതിനേഴുവര്‍ഷം പ്രസിഡന്റായിരുന്ന ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണിത്. ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡന്റുമാരായി മുകേഷും ഗണേഷ്‌കുമാറും സെക്രട്ടറിയായി സിദ്ദിഖും  ട്രഷററായി ജഗദീഷും തിരഞ്ഞെടുക്കപ്പെട്ടു. മമ്മൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. 24ന് ചേരുന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി അന്തിമ അംഗീകാരം നല്‍കും.
Next Story

RELATED STORIES

Share it