malappuram local

അമ്പുമല കോളനിയിലെ വീടുകളുടെ പുനര്‍നിര്‍മാണം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കും: ജില്ലാ കലക്ടര്‍



നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ പന്തീരായിരം ഉള്‍വനത്തിലുള്ള അമ്പുമല ആദിവാസി കോളനിയിലെ വീടുകളുടെ പുനര്‍ നിര്‍മാണം മാര്‍ച്ച് 31ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. കോളനി കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന വീടുകളുടെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാലക്കയത്ത് നിന്നു കോളനിയിലേക്കുള്ള റോഡിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കും. ഇതിനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിനോടും, വനം വകുപ്പിനോടും തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളനി നിവാസികളില്‍ ആധാര്‍ കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ ഇല്ലാത്തവര്‍ക്കായി കോളനിയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിക്കും. വനാവകാശ നിയമവുമായി ബന്ധപ്പെട്ട് ആദിവാസികള്‍ക്ക് ബോധവല്‍കരണം നല്‍കുന്നതിനായി ക്യാംപില്‍ പ്രത്യേക ക്ലാസ്സും സംഘടിപ്പിക്കും. കോളനിയില്‍ വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നിവ ലഭിക്കാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  കോളനിയിലേക്ക് കുറുവന്‍ പുഴക്ക് കുറുകയുള്ള ഇരുമ്പ് പാലം നന്നാക്കാനും നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it