Idukki local

അമ്പലക്കവല പദ്ധതി: വെള്ളം കിട്ടിയത് ആറുമാസം മാത്രം



കഞ്ഞിക്കുഴി: അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മഴുവടി അമ്പലക്കവല നിവാസികള്‍ക്ക് അഞ്ച് പതിറ്റാണ്ടിന്റെ ക ാത്തിരിപ്പിന് ശേഷം ലഭിച്ച കുടിവെള്ള പദ്ധതി പ്രവര്‍ത്തിച്ചത് ആറു മാസംമാത്രം.നാട്ടുകാരു െട സമരങ്ങളുടെയും പരാതികളുടെയും ഫലമായാണ് ജലനിധിയില്‍പ്പെടുത്തി മഴുവടി അമ്പലക്കവല ഭാഗത്തേയ്ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതി പഞ്ചായത്ത് നടപ്പിലാക്കിയത്.പഴയരിക്കണ്ടത്ത് കുളം നിര്‍മ്മിച്ച് മോട്ടോര്‍ സ്ഥാപിച്ചു.അമ്പലക്കവല മേട്ടില്‍ നിര്‍മ്മിച്ച വാട്ടര്‍ ടാങ്കിലേയ്ക്ക് പമ്പിങും ആരംഭിച്ചു.ഇതോടെ പ്രദേശവാസികള്‍ക്ക് കുടിവെള്ളവും ലഭിച്ചു.എന്നാല്‍ ആറ് മാസത്തിനുള്ളില്‍ കുടിവെള്ളം വരവ് നിലച്ചു.കുടിവെള്ള വിതരണത്തിന് സ്ഥാപിച്ച പൈപ്പുകള്‍ തുരമ്പിച്ച് പൊട്ടിയതാണ് പദ്ധതി നിശ്ചലമാകാന്‍ കാരണമെന്ന് പദ്ധതി ഗുണഭോക്ത്താക്കള്‍ പറയുന്നു. ആദ്യഘട്ടത്തില്‍ പൈപ്പുകളുടെ കേടുപാടുകള്‍ അത് സ്ഥാപിച്ച ഏജന്‍സി സൗജന്യമായി ചെയ്തു നല്‍കിയെങ്കിലും പിന്നീട് ഇവര്‍ കൈയെഴിഞ്ഞു.പഞ്ചായത്ത് ഓഫിസില്‍ നാട്ടുകാ ര്‍ നല്‍കിയ പരാതിയും ചവറ്റുകുട്ടയില്‍ പോയി.വെള്ളം പമ്പിങ് നടത്താതെ പദ്ധതി നിലച്ചു.പതിനായിരം രൂപ വൈദ്യുതി ബോര്‍ഡിന് വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കുടിശിക വന്നതോടെ വൈദ്യുതി കണക്ഷനും വിഛേദിച്ചു.പിന്നീട് പദ്ധതി അധികൃതര്‍ ഉപേക്ഷിച്ചു. കുളം കാട് കയറി.മോട്ടോര്‍ ഉപയോഗിക്കാതെ നശിച്ചു. മഴുവടി അമ്പലമേട് പ്രദേശ നിവാസികള്‍ നിലവില്‍ ഓരോ കുടുംബവും ദിവസവും അഞ്ഞൂറിലധികം രൂപ ചെലവഴിച്ച് കുടിവെള്ളം വാഹനത്തില്‍ എത്തിച്ചാണ് ഉപയോഗിക്കുന്നത്. കുടിവെള്ള പദ്ധതിക്കായി ഓരോ കുടുംബങ്ങളില്‍ നിന്ന് അയ്യായിരം രൂപ വീതം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പിരിച്ചെടുത്തിരുന്നു.കുടിവെള്ളം ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍  പണം തിരികെ ചോദിച്ചെങ്കിലും നടപടിയുണ്ടായില്ല.
Next Story

RELATED STORIES

Share it