അമേരിക്കന്‍ സൈന്യത്തിനെതിരേ സിഖ് ക്യാപ്റ്റന്‍

വാഷിങ്ടണ്‍: മതവിശ്വാസമനുസരിച്ചുള്ള മീശയും നീണ്ട മുടിയും വയ്ക്കാന്‍ സ്ഥിരാനുമതി നല്‍കുന്നതിനു മുമ്പ് അസാധാരണമായ പരിശോധനകള്‍ക്ക് ഉത്തരവിട്ടതിന് യുഎസ് സൈന്യത്തിനെതിരേ സിഖുകാരനായ സൈനികന്‍ പരാതി നല്‍കി.
349ാമത് എന്‍ജിനീയറിങ് ബറ്റാലിയനിലെ ക്യാപ്റ്റന്‍ സിമ്രാത്പാലാണ് പരാതി നല്‍കിയത്. അഫ്ഗാനിലെ കാന്തഹാര്‍ പ്രവിശ്യയിലെ പ്രവര്‍ത്തനത്തിന് ബ്രോണ്‍സ് സ്റ്റാര്‍ അവാര്‍ഡ് നേടിയ സിമ്രാത്പാലിന് മതവിശ്വാസങ്ങള്‍ക്കനുസൃതമായി വേഷം ധരിക്കാനുള്ള താല്‍ക്കാലിക അനുമതി കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നു. സ്ഥിരാനുമതി നല്‍കുന്നതിന് അസിസ്റ്റന്റ് ആര്‍മി സെക്രട്ടറി ഡീബ്ര വാഡ കൂടുതല്‍ പരിശോധനകള്‍ക്ക് ഉത്തരവിടുകയായിരുന്നു.
നീണ്ട മീശയും മുടിയും വച്ച് ഹെല്‍മറ്റും ഗ്യാസ് മാസ്‌ക്കും സുരക്ഷിതമായി ധരിക്കാന്‍ സാധിക്കുമോ എന്ന കാര്യം ഉറപ്പുവരുത്തേണ്ടതുണ്ടെന്നാണ് സൈന്യത്തിന്റെ നിലപാട്.
Next Story

RELATED STORIES

Share it