Gulf

അമിത വേഗതക്ക് യു.എ.ഇ.യില്‍ 3,000 ദിര്‍ഹം വരെ പിഴ

അമിത വേഗതക്ക് യു.എ.ഇ.യില്‍ 3,000 ദിര്‍ഹം വരെ പിഴ
X


ദുബയ്:  റോഡപകടങ്ങള്‍ തടയുന്നതിന് വേണ്ടി യു.എ.ഇ. നാളെ മുതല്‍ നടപ്പിലാക്കുന്ന നിയമം കൂടുതല്‍ കര്‍ശനമാകുന്നത്. പുതിയ നിയമ പ്രകാരം വാഹനാപകടങ്ങള്‍ വളരെയധികം കുറക്കാന്‍ കഴിയുമെന്ന് ദുബയ് പോലീസിന്റെ ഉപ മേധാവിയും ഫെഡറല്‍ ട്രാഫിക്ക് കൗണ്‍സില്‍ ഡയറക്ടറുമായ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ അറിയിച്ചു.

അതത് റോഡുകളില്‍ നിശ്ചയിച്ചിട്ടുള്ള വേഗതാ പരിതിയില്‍ നിന്നും മണിക്കൂറില്‍ 80 കി. മീറ്റര്‍ കൂടുതല്‍ വേഗതയാണങ്കില്‍ 3000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും കൂടാതെ 60 ദിവസത്തേക്ക് വാഹനം കണ്ട് കെട്ടുകയും ചെയ്യും. 60 കി.മി മാത്രമാണങ്കില്‍ പിഴ 2000 ദിര്‍ഹവും 12 ബ്ലാക്ക് പോയിന്റും 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുയും ചെയ്യും. 60 കി.മി താഴെയാണങ്കില്‍ 1500 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റും 15 ദിവസം വാഹനം കണ്ട് കെട്ടുകയും ചെയ്യും. 50 കി.മി താഴെയാണ് വേഗതയെങ്കില്‍ 1000 പിഴയും 40 കി.മി ലും കുറവാണങ്കില്‍ 700 ദിര്‍ഹവും 30 കി.മി കുറവ് വേഗതക്ക് 600 ദിര്‍ഹവും 20 കി.മി. താഴെയാണങ്കില്‍ 300 ദിര്‍ഹം പിഴയുമാണ്. മറ്റുള്ള യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുന്ന വിധത്തില്‍ സാഹസികമായി വാഹനം ഓടിച്ചാല്‍ 2000 ദിര്‍ഹമായിരിക്കും പിഴ കൂടാതെ 23 ബ്ലാക്ക് പോയിന്റും 60 ദിവസത്തേക്ക് വാഹനം കണ്ട് കെട്ടുകയും ചെയ്യും. നമ്പര്‍ പ്ലെയിറ്റില്ലാത്ത വാഹനമാണങ്കില്‍ 3,000 പിഴയും 23 ബ്ലാക്ക് പോയിന്റും മൂന്ന് മാസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാഹനം പെട്ടൊന്ന് ട്രാക്ക് മാറ്റിയാലും 1000 ദിര്‍ഹം പിഴും 4 ബ്ലാക്ക് പോയിന്റുമാണ്. ഗതാഗതം തടസ്സപ്പെടുത്തിയാല്‍ 1000 പിഴയും 6 ബ്ലാക്ക് പോയിന്റുമാണ്. ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ 1000 പിഴയും 12 ബ്ലാക്ക് പോയിന്റും കൂടാതെ ഒരു മാസം വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുകയാണങ്കില്‍ 800 ദിര്‍ഹം ഫൈനും 4 ബ്ലാക്ക് പോയിന്റുമാണ്. സീറ്റ് ബെല്‍ട്ട് ധരിച്ചിട്ടില്ലെങ്കില്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ്. വാഹനങ്ങളില്‍ നിന്നും അലക്ഷ്യമായി ചപ്പുചവറുകള്‍ വലിച്ചെറിയുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റുമാണ്. മുമ്പിലുള്ള വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായി അകലം പാലിച്ചിട്ടില്ലെങ്കില്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ്. തോന്നിയ പോലെ റോഡ് മുറിച്ച് കടക്കുന്ന കാല്‍ നടക്കാരും 400 ദിര്‍ഹം പിഴ നല്‍കേണ്ടി വരും.
Next Story

RELATED STORIES

Share it