malappuram local

അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമെന്ന് കോടിയേരി



വേങ്ങര: അമിത് ഷാ പല്ലു കൊഴിഞ്ഞ സിംഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കുമ്മനം രാജശേഖരന്‍ പറയുന്ന സിംഹത്തിന്റെ പല്ലുകൊഴിഞ്ഞിരിക്കുകയാണ്. ബിജെപിക്ക് കേരളത്തില്‍ രക്ഷയില്ലെന്ന് അമിത് ഷായ്ക്ക് തിരിച്ചറിവുണ്ടായതിനാലാണ് ജനരക്ഷായാത്ര വ്യാഴാഴ്ച വരാതിരുന്നത്. ജനങ്ങള്‍ ആര്‍എസ്എസിനെ വെറുക്കുന്നതിന്റെ തെളിവാണ് യാത്രയില്‍ കാണുന്നത്. കര്‍ണാടകയില്‍നിന്നും ഹരിയാനയില്‍നുന്നും ഇറക്കിയവരാണ് യാത്രയിലുള്ളത്. ബിജെപിയുടെ യാത്ര മല എലിയെ പ്രസവിച്ചതു പോലെയായി. ഇതുപോലെ പരാജയപ്പെട്ട യാത്ര കേരളത്തില്‍ വേറെയുണ്ടായിട്ടില്ല. കേരളത്തില്‍ ലൗജിഹാദുണ്ടെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്.   വ്യത്യസ്ത മതവിശ്വാസികള്‍ വിവിാഹിതരാവുന്നതാണ് ലൗ ജിഹാദെങ്കില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയും മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈനും സ്വന്തം മതത്തില്‍പ്പെട്ടവരെയല്ല വിവാഹം ചെയ്തത്. കേരളത്തിലും ചില ബിജെപി നേതാക്കളുടെ ജീവിതപങ്കാളി ഇതരമതത്തില്‍പ്പെട്ടവരാണ്്. ഇതും ലൗ ജിഹാദിന്റെ ഭാഗമാണോ എന്ന് യോഗി ആദിത്യനാഥും ബിജെപിയും വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it