Flash News

അമിത് ഷാ അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നു : വൃന്ദ കാരാട്ട്‌



ന്യൂഡല്‍ഹി: സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ ആക്രമണം നടത്താന്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷാ അണികളെ മനപ്പൂര്‍വം പ്രേരിപ്പിക്കുകയാണെന്ന് പാര്‍ട്ടി നേതാവ് വൃന്ദ കാരാട്ട്.സിപിഎം അംഗീകൃത ദേശീയ പാര്‍ട്ടിയാണ്. അമിത്ഷാ മൂലമല്ല, ജനങ്ങള്‍ കാരണമാണ് ഞങ്ങള്‍ ഇവിടെയെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷായും നുണകള്‍ നിര്‍മിക്കുകയാണ്. ആര്‍എസ്എസ് അക്രമത്തിന്റെ ഇരയല്ല. യഥാര്‍ഥത്തില്‍ ഒട്ടേറെ സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് കൊലപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസിന്റെ ഭീകര പ്രവര്‍ത്തനത്തിനും വര്‍ഗീയ വിദ്വേഷത്തിനും എതിര് നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുകയാണവര്‍. ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകളും കേരള ജനതയും ഒരിക്കലും അത് അനുവദിക്കുകയില്ല-വൃന്ദ പറഞ്ഞു.
Next Story

RELATED STORIES

Share it