Idukki local

അമിതവേഗത; സത്രത്തിലേക്കു പോയ രണ്ട് ട്രക്കിങ് ജീപ്പുകള്‍ അപകടത്തില്‍പ്പെട്ടു

വണ്ടിപ്പെരിയാര്‍: വിനോദ സഞ്ചാരികളുമായി സത്രത്തിലേക്കു പോയ രണ്ട് ട്രക്കിങ് ജീപ്പുകള്‍ അപകടത്തില്‍പ്പെട്ടു. കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയ പാതയില്‍ വാളാര്‍ഡിക്കു സമീപം ഇന്നലെ രാവിലെ 7 മണിയോടെയാണ് ആദ്യത്തെ അപകടം.
കുമളിയില്‍ നിന്ന് വിനോദ സഞ്ചാരികളുമായി സത്രത്തിലേക്ക് പോയ ജീപ്പ് പെരിയാറ്റില്‍ നിന്ന് കുമളി ഭാഗത്തേക്ക് പോയ കാറുമായാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാത ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. വണ്ടിപ്പെരിയാര്‍ പോലിസ് സ്ഥലത്ത് മേല്‍നടപടി സ്വീകരിച്ചു. രാവിലെ 11.30 മണിയോടെയാണ് രണ്ടാമത്തെ അപകടം. പെരിയാര്‍ മൂഴിയാര്‍ റോഡില്‍ കറുപ്പുപാലത്തിന് സമീപത്തായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ട്രക്കിങ് ജീപ്പ് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട്  അപകടങ്ങളിലും ആര്‍ക്കും പരിക്കില്ല. ട്രക്കിങ് ജീപ്പുകളുടെ അമിതവേഗത നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
Next Story

RELATED STORIES

Share it