Flash News

അമിതവേഗം: കുമ്മനത്തിന് ഒന്നരലക്ഷം പിഴ

അമിതവേഗം: കുമ്മനത്തിന്  ഒന്നരലക്ഷം പിഴ
X
കോഴിക്കോട്: ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വാഹനങ്ങള്‍ 97ലധികം തവണ വേഗപരിധി ലംഘിച്ചതിന്റെ ഫലമായി ഒന്നര ലക്ഷത്തോളം രൂപ പിഴ അടയ്‌ക്കേണ്ടതുണ്ടെന്നു വിവരാവകാശ രേഖ. സംസ്ഥാന പ്രസിഡന്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട രണ്ടു വാഹനങ്ങളാണു സംസ്ഥാനത്തു തന്നെ ഏറ്റവുമധികം ഗതാഗത നിയമലംഘനം നടത്തിയിട്ടുള്ളത്.



കെഎല്‍ 1 ബി ക്യു 8035 എന്ന വാഹനം 59 പ്രാവശ്യം നിയമലംഘനം നടത്തിയതായി സംസ്ഥാന ഗതാഗത വകുപ്പ് രേഖപ്പെടുത്തുന്നു. മോട്ടോര്‍വാഹന നിയമത്തിലെ 183 ചട്ടപ്രകാരം ആദ്യ നിയമലംഘനത്തിനു ഡ്രൈവറുടെ പേരില്‍ 400 രൂപയും ഉടമയുടെ പേരില്‍ 300 രൂപയുമാണ് പിഴ. ഓരോ ആവര്‍ത്തിക്കുന്ന നിയമ ലംഘനത്തിനും 1000 രൂപ ഡ്രൈവറുടെയും 500 രൂപ ഉടമയുടെയും പേരില്‍ പിഴ അടയ്ക്കണം. 58 നിയമലംഘനങ്ങളില്‍ നിന്നായി 86,200 ഈ വാഹനത്തിന്റെ പേരില്‍ ബിജെപി പിഴ അടയ്ക്കണം.പ്രസിഡന്റിന്റെ പേരില്‍ത്തന്നെ രജിസ്റ്റര്‍ ചെയ്ത കെ എല്‍ 1 ബി ക്യു 7563 എന്ന വാഹനം 38 പ്രാവശ്യമാണു വേഗപരിധി ലംഘിച്ചത്. അതിന്റെ പേരില്‍ 56,200 രൂപയോളം പിഴ അടയ്‌ക്കേണ്ടതുണ്ട്. 1,42,400 രൂപയാണു മൊത്തം പിഴത്തുക. വിവരാവകാശ പ്രവര്‍ത്തകന്‍ സി എസ് ഷാനവാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥ അര്‍ച്ചനാ സദാശിവനാണ് ഈ വിവരങ്ങള്‍ നല്‍കിയത്. അതേസമയം പിഴത്തുക ഈടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിനു നടപടികള്‍ സ്വീകരിച്ച് വരുന്നു എന്ന ഒഴുക്കന്‍മട്ടിലുള്ള മറുപടിയാണു തിരുവനന്തപുരം റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ ജെ സുനില്‍കുമാര്‍ നല്‍കിയിട്ടുള്ളത്. കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം ലൈസന്‍സ് റദ്ദാക്കേണ്ട വിധത്തിലുള്ള നിയമലംഘനമാണ് നടന്നിട്ടുള്ളതെന്നും ഒന്നര ലക്ഷത്തോളം വ രുന്ന പിഴത്തുക പിടിച്ചെടുക്കാത്തത് ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണെന്നും ഇതിനെതിരേ കോടതിയെ സമീപിക്കുമെന്നും സി എസ് ഷാനവാസ് പറഞ്ഞു.
Next Story

RELATED STORIES

Share it