kasaragod local

അഭിവൃദ്ധിക്കും നാടന്‍ കോഴി വളര്‍ത്തലിനും പദ്ധതി

കാസര്‍കോട്്്: സംയുക്ത പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി ജില്ലയ്ക്ക് മൊത്തത്തില്‍ പ്രയോജനകരമാകുന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതികള്‍. ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം 10.14 കോടി രൂപയും ബദിയടുക്കയില്‍ 3.5 ഏക്കറില്‍ നാടന്‍ക്കോഴി ഫാമും സ്ഥാപിക്കാന്‍ പദ്ധതി.
ജില്ലാ പഞ്ചായത്തിന് 2018- 19 വാര്‍ഷിക പദ്ധതിക്ക് സംസ്ഥാന ബജറ്റ് വിഹിതമായി വികസന ഫണ്ടായി ജനറല്‍ വിഭാഗത്തില്‍ 35.81 കോടി രൂപയും മെയിന്റനന്‍സ് ഫണ്ടായി റോഡ്, റോഡിതരം എന്നിയിനങ്ങള്‍ക്കായി 39.99 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. മൊത്തം 86 പദ്ധതികളാണ് വികസന സെമിനാറിന് മുന്നോടിയായി അവതരിപ്പിക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്ത് റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തല്‍ (മെക്കാഡം ടാറിങ് ഉള്‍പ്പെടെ) 24 കോടി രൂപ, ജലസുരക്ഷയ്ക്കായി കിണര്‍ റീച്ചാര്‍ജിങ്, ജലജീവനം പദ്ധതിക്കായി കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി 50 ലക്ഷത്തിന്റെ പദ്ധതി, കാന്‍സര്‍ നിര്‍മാര്‍ജ്ജന പദ്ധതി അതിജീവനം, ഭിന്നലിംഗക്കാര്‍ക്കായി സ്വയംസഹായഗ്രൂപ്പ് രൂപീകരിക്കല്‍ (മിത്ര), ജില്ലാ വൈകല്യ സൗഹൃദ പദ്ധതി, ശിശുപ്രിയ അങ്കണവാടി കെട്ടിടനിര്‍മാണം, സ്ത്രീ യാത്രികര്‍ക്ക് പ്രധാന നഗരവത്ക്കൃത കേന്ദ്രങ്ങളില്‍ മുലയൂട്ടല്‍, സ്ത്രീസൗഹൃദ ശൗചാലയങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ഷീ ലോഞ്ച്, പുതിയതായി ബഡ്‌സ് സ്‌കൂള്‍ ആരംഭിക്കല്‍/അടിസ്ഥാന സൗകര്യമൊരുക്കല്‍, ബാല സൗഹൃദം, ജെന്റര്‍ റിസോഴ്‌സ് സെന്റര്‍, ആധുനിക ശ്മശാനം, വിഹിതം നല്‍കല്‍, സീറോ വേസ്റ്റ് (മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെ) 38 പഞ്ചായത്തുകള്‍ക്ക് വിഹിതം നല്‍കല്‍, സ്‌കൂളുകളില്‍ ക്ലാസ് റൂം ആധുനികവല്‍ക്കരിക്കല്‍, വിദ്യാര്‍ഥികളുടെ കായിക മികവിനുള്ള പദ്ധതി, കളിസ്ഥലം വിഹിതം കൈമാറല്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ചെറുകിട ജലവൈദ്യുത പദ്ധതി (ബഹുവര്‍ഷം), പട്ടികജാതി കോളനികളില്‍ കുടിവെള്ള പദ്ധതി, വിദേശത്ത് പോകുന്ന പട്ടികവര്‍ഗ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ധനസഹായം, കൊറഗ വിഭാഗക്കാരുടെ ഉന്നമനത്തിനായി പോഷകാഹാരം തുടങ്ങിയവയും അവതരിപ്പിച്ച പദ്ധതികളിലുണ്ട്.
പി കരുണാകരന്‍ എംപി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു.
ഡിപിസി സര്‍ക്കാര്‍ നോമിനി കെ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, വിവിധ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫരീദ സക്കീര്‍, ഷാനവാസ് പാദൂര്‍, അഡ്വ.എ പി ഉഷ, ഹര്‍ഷാദ് വോര്‍ക്കാടി, ജില്ലാ പഞ്ചായത്ത് സെക്രട്ടി പി നന്ദകുമാര്‍, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, വിവിധ ജില്ലാ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it