അഭിമന്യു വധം: നിയമോപദേശം ലഭിച്ചാല്‍ യുഎപിഎ ചുമത്തും- ഡിജിപി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തുന്നത് നിയമോപദേശം ലഭിച്ചാല്‍ മാത്രമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുഎപിഎ നിലനില്‍ക്കുമോയെന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ട്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. പുറത്തുനിന്നുള്ളവരാണ് വന്നിരിക്കുന്നതെന്നും ഡിജിപി പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലെത്തിയ ബെഹ്‌റ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ളവരെ ചോദ്യംചെയ്തതായ വിവരവും പുറത്തുവന്നിട്ടുണ്ട്. ഡിജിപിയുടെ നേതൃത്വത്തില്‍ കേസിന്റെ അന്വേഷണ പുരോഗതിയും വിലയിരുത്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡ്വക്കറ്റ് ജനറല്‍ എന്നിവരുമായും ഡിജിപി ലോക്‌നാഥ് ബെഹ്‌റ കൂടിക്കാഴ്ച നടത്തി. അതേസമയം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടാന്‍ കഴിയുമെന്നാണു കരുതുന്നതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ് പറഞ്ഞു.
Next Story

RELATED STORIES

Share it