Flash News

അഭിജിത് ഗ്രൂപ്പ് ഉടമസ്ഥന്‍ അറസ്റ്റില്‍ന്



യൂഡല്‍ഹി: ബാങ്കുകള്‍ക്ക് 290 കോടി രൂപ നഷ്ടം വരുത്തിയതിന് ഖനന കമ്പനിയായ അഭിജിത് ഗ്രൂപ്പിന്റെ ഉടമസ്ഥരായ മനോജ് ജയ്‌സ്വാള്‍, അഭിഷേക് ജയ്‌സ്വാള്‍, കനറാ ബാങ്കിന്റെ മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി എല്‍ പൈ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു.20ലേറെ ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി അഭിജിത് ഗ്രൂപ്പിന്റെ 13 കമ്പനികള്‍ വായ്പ എടുത്തിരുന്നു. 2014 മുതല്‍ അത് കിട്ടാക്കടമായി. തിരിച്ചടയ്‌ക്കേണ്ട വായ്പ അതോടെ 11000 കോടിയായെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് സിബിഐ  അറിയിച്ചു.
Next Story

RELATED STORIES

Share it