അഭയാര്‍ഥി പ്രവാഹത്തെ വിമര്‍ശിച്ച് റഷ്യന്‍ മാധ്യമങ്ങള്‍

മോസ്‌കോ: യൂറോപ്പിലേക്കുള്ള സിറിയന്‍ അഭയാര്‍ഥി പ്രവാഹത്തിനെതിരേ റഷ്യന്‍ മാധ്യമങ്ങള്‍. അഭയാര്‍ഥികളില്‍നിന്നുണ്ടാവുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് യൂറോപ്പ് അഭയാര്‍ഥികളെ സ്വീകരിച്ചത് അബദ്ധമായി എന്നു സമര്‍ഥിക്കാനാണ് റഷ്യന്‍ മാധ്യമങ്ങളുടെ ശ്രമം.
റഷ്യന്‍ ഭരണകൂടത്തിനു കീഴിലുള്ള ടെലിവിഷന്‍ ചാനലുകളായ ഒആര്‍ടി, ആര്‍ടിആര്‍, റഷ്യ 24 എന്നിവയ്ക്കു പുറമെ ഏറെ പ്രചാരമുള്ള സ്വകാര്യ ചാനലായ എന്‍ടിവി പോലുള്ളവയുമാണ ഈ അഭയാര്‍ഥി വിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതെന്നും അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. അതിനായി തെറ്റിദ്ധരിപ്പിക്കുന്ന നിരവധി റിപോര്‍ട്ടുകളും ഇവ സംപ്രേഷണം ചെയ്യുന്നുണ്ട്.
യൂറോപ്യന്‍ സ്ത്രീകളുടെ വസ്ത്രധാരണം അഭയാര്‍ഥി യുവാക്കളില്‍ പ്രകോപനമുണ്ടാക്കുന്നുവെന്നും അതവരെ ബലാല്‍സംഗം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ജര്‍മന്‍ മസ്ജിദിലെ ഇമാമിന്റേതെന്നു പറഞ്ഞു പ്രചരിപ്പിക്കുന്ന വാക്കുകള്‍ ഇത്തരത്തിലുള്ളതാണ്. സ്വീഡനില്‍ തന്നോടു തര്‍ക്കിച്ച സഹപാഠിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സിറിയന്‍ വിദ്യാര്‍ഥിയെ കുറിച്ച റിപോര്‍ട്ട് ഇത്തരത്തില്‍ കെട്ടിച്ചമച്ച മറ്റൊരു വാര്‍ത്തയാണ്. ഇത്തരം റിപോര്‍ട്ടുകള്‍ പ്രാധാന്യത്തോടെ നല്‍കി അഭയാര്‍ഥി വിരുദ്ധ വികാരം സൃഷ്ടിച്ചെടുക്കുകയാണ്.
Next Story

RELATED STORIES

Share it