അഭയാര്‍ഥി പ്രവാഹം: വഴികളടയ്ക്കാന്‍ സ്ലോവേനിയ

ജൂബിള്‍ജാന: അഭയാര്‍ഥികള്‍ ഗ്രീസില്‍ നിന്നു വടക്കന്‍ യൂറോപ്പിലേക്ക് കടക്കുന്ന വഴികള്‍ അടച്ചുപൂട്ടുന്നതിനു മുന്നോടിയായി സ്ലോവേനിയ പുതിയ അതിര്‍ത്തി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. അഭയാര്‍ഥികളായി പരിഗണിക്കപ്പെടാന്‍ മാത്രം ദുരിതമനുഭവിക്കുന്നവരും കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ കൈവശമുള്ളവരേയും മാത്രമേ അതിര്‍ത്തി കടത്തിവിടൂ എന്നാണ് സ്ലോവേനിയയുടെ നിലപാട്. മാസിഡോണിയയും ബള്‍ഗേറിയയുമായുള്ള അതിര്‍ത്തികള്‍ കൃത്യമായ രേഖകളില്ലാതെ എത്തുന്നവര്‍ക്കു മുമ്പില്‍ അടച്ചിടാമെന്ന് സെര്‍ബിയയും അറിയിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാമെന്ന ഷെങ്കന്‍ നിയമങ്ങളുടെ ഭാവിയും സംശയത്തിലാണ്. ഓസ്ട്രിയ, ഹംഗറി, സ്ലോവാക്യ എന്നിവയുള്‍പ്പെടെ എട്ടു രാജ്യങ്ങളും ഇതിനോടകം അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കി. ഇതേത്തുടര്‍ന്ന് നിരവധി അഭയാര്‍ഥികള്‍ ഗ്രീസില്‍ കുടുങ്ങിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it