അഭയാര്‍ഥി പ്രവാഹം: തുര്‍ക്കി അതിര്‍ത്തി തുറക്കണമെന്ന് ഇയു

ബ്രസ്സല്‍സ്: തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കിലിസില്‍ കുടുങ്ങിയ ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളെ രാജ്യത്ത് പ്രവേശിക്കാന്‍ തുര്‍ക്കി അനുവദിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍. നിയമപരമായി ബാധ്യതയില്ലെങ്കിലും അഭയാര്‍ഥികളുടെ സംരക്ഷണത്തിന് ധാര്‍മിക ബാധ്യതയുമുണ്ടെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശ നയ മേധാവി ഫ്രെഡറിക് മൊഗീറിനി വ്യക്തമാക്കി. അതേസമയം, അഭയാര്‍ഥികള്‍ക്ക് സിറിയക്കകത്ത് ഭക്ഷണവും താമസസൗകര്യവും ലഭ്യമാക്കിയതിനാല്‍ അവരെ അതിര്‍ത്തി കടത്തേണ്ട സാഹചര്യമില്ലെന്നു തുര്‍ക്കി വ്യക്തമാക്കി. വിമത നിയന്ത്രണത്തിലുള്ള ഹലബ് പ്രവിശ്യയില്‍ റഷ്യന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയതോടെ 35000ത്തില്‍ അധികം പേരാണ് മേഖലയില്‍നിന്നു പലായനം ചെയ്തത്. അഭയം തേടിയെത്തുന്നവരുടെ സുരക്ഷയും മറ്റും ഉറപ്പാക്കുന്നതിന് യൂറോപ്യന്‍ യൂനിയന്‍ ധനസഹായം നല്‍കിയതായും മൊഗീറിനി വ്യക്തമാക്കി.
സിറിയന്‍ അഭയാര്‍ഥികളെ സംരക്ഷിക്കുന്നതിന് 300 കോടി ഡോളറിന്റെ സഹായം നവംബറില്‍ യൂറോപ്യന്‍ യൂനിയന്‍ തുര്‍ക്കിക്ക് വാഗ്ദാനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it