അഭയാര്‍ഥികള്‍ക്ക് ഐഎസ് ഫോണുകള്‍ നല്‍കുന്നതായി ട്രംപ്

വാഷിങ്ടണ്‍: അഭയാര്‍ഥികള്‍ യൂറോപ്പിലേക്കെത്തുന്നത് ഐഎസ് നല്‍കുന്ന മൊബൈല്‍ ഫോണുകളുമായെന്ന് യുഎസ് റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. യുഎസിലേക്ക് അഭയാര്‍ഥികള്‍ വരുന്നത് തടഞ്ഞില്ലെങ്കില്‍ ലോക വ്യാപാര നിലയത്തിലേതുപോലുള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടായേക്കാമെന്നും ട്രംപ് മുന്നറിയിപ്പുനല്‍കി. ട്രംപിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്.
സിറിയന്‍ അഭയാര്‍ഥികള്‍ വരാതെതന്നെ യുഎസില്‍ ആവശ്യത്തിനു പ്രതിസന്ധികളുണ്ട്. തങ്ങളുടെ കൈയില്‍ പണമില്ലെന്ന് അഭയാര്‍ഥികള്‍ പറയുന്നു. എന്നാല്‍ അവരുടെയെല്ലാം പക്കല്‍ സെല്‍ ഫോണുകളുണ്ട്. ആരാണ് അവര്‍ക്ക് അതിന് മാസംതോറും പണം നല്‍കുന്നത്. ഐഎസിന്റെ പതാകയാണ് അവരുടെ ഫോണുകളില്‍ ഉള്ളത്. ട്രംപ് ആരോപിച്ചു. ഹിലരി ക്ലിന്റന്റെ കുടിയേറ്റ നയങ്ങളെയും ട്രംപ് വിമര്‍ശിച്ചു. താന്‍ പ്രസിഡന്റായാല്‍ മുസ്‌ലിംകളെ രാജ്യത്തുനിന്നു പുറത്താക്കുമെന്നതുള്‍പ്പെടെ മുമ്പും നിരവധി തവണ ട്രംപ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it