അബ്കാരി നയം; സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ അബ്കാരി നയത്തിനെതിരേ സുപ്രിംകോടതിയുടെ വിമര്‍ശനം. കള്ളിലെ ആല്‍ക്കഹോളിന്റെ പരിധി 8.1 ശതമാനമായി നിശ്ചയിക്കുന്നത് പ്രായോഗികമല്ലെന്നു കോടതി പറഞ്ഞു. അബ്കാരി നയം പുനപ്പരിശോധിക്കണമെന്നു വ്യക്തമാക്കിയ കോടതി വിശദമായ വാദം കേള്‍ക്കാനായി കേസ് 20ലേക്കു മാറ്റി. അബ്കാരി നയത്തെ ചോദ്യം ചെയ്ത് ഒരു കള്ളു ഷാപ്പ് ഉടമ നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിനെതിരേ കോടതിയുടെ വിമര്‍ശനം.
2009ല്‍ കേസ് പരിഗണിച്ച കോടതി വിഷയം പഠിക്കാനായി ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. കള്ളില്‍ ആല്‍ക്കഹോളിന്റെ പരിധി 9.59 ശതമാനം വരെയാവാം എന്നായിരുന്നു വിദഗ്ധ സമിതിയുടെ നിര്‍ദേശം. എന്നാല്‍, അബ്കാരി നയത്തിലെ 8.1 ശതമാനം എന്ന നിലപാടില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
8.1 ശതമാനത്തില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കള്ളില്‍ കണ്ടെത്തിയാല്‍ വില്‍പ്പനക്കാര്‍ക്കെതിരേ തടവുശിക്ഷ വരെ ലഭിക്കുന്ന വകുപ്പാണു ചുമത്തുക. കള്ളില്‍ വിഷവസ്തു ചേര്‍ത്തെന്നാവും കേസ്. ഈ വകുപ്പ് ടിഎസ് അനിരുദ്ധന്‍ ചെയര്‍മാനായ ആറംഗ സമിതിയുടെ റിപോര്‍ട്ടില്‍ തിരുത്തിയിരുന്നു. കള്ളില്‍ 9.59 ശതമാനം വരെ ആല്‍ക്കഹോള്‍ ഉണ്ടാവുമെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അബ്കാരി നിയമം ഭേദഗതി ചെയ്യണമെന്നായിരുന്നു ശുപാര്‍ശ.
Next Story

RELATED STORIES

Share it