അഫ്ഗാന്‍ ടീം തോല്‍പ്പിക്കാന്‍ പറ്റാത്തവരല്ല: കോണ്‍സ്റ്റന്റൈന്‍

തിരുവനന്തപുരം: സാഫ് കപ്പിനായുള്ള കലാശപ്പോരാട്ടം ഇന്നു നടക്കാനിരിക്കേ ഇരുടീമുകളും വിജയപ്രതീക്ഷയില്‍. അഫ്ഗാനിസ്താന്‍ ശക്തമായ ടീമാണെങ്കിലും തോല്‍പ്പിക്കാന്‍ പറ്റാത്തവരാണെന്ന് കരുതുന്നില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പറഞ്ഞു.
പരിചയസമ്പന്നരാണ് അവര്‍. ഒപ്പം യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നതിന്റെ ആനൂകൂല്യവും ഉണ്ട്. പക്ഷേ തോല്‍പ്പിക്കാന്‍ സാധിക്കാത്തവരാണ് അഫ്ഗാന്‍കാരെന്ന് കരുതുന്നില്ലെന്നും ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ കോച്ച് വ്യക്തമാക്കി. സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്നത് ഇന്ത്യക്ക് അനുകൂലഘടകമാണ്. രണ്ടോ മൂന്നോ കളിക്കാരെ ചുറ്റിയുള്ള ഗെയിംപ്ലാനല്ല എല്ലാവര്‍ക്കും റോളുകളുള്ള പ്ലാനുമായാണ് കളിക്കാനിറങ്ങുന്നത്. യുവ താരങ്ങളുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it