അഫ്ഗാനിസ്താനില്‍ സ്‌ഫോടനം; 13 മരണം

കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്താനിലെ ജലാലാബാദിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍13 മരണം. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ ആള്‍ നടത്തിയ സ്‌ഫോടനത്തില്‍ 14 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഗോത്ര നേതാവ് ഉബൈദുല്ല ഷിന്‍വാരി താലിബാന്റെ തടവില്‍ നിന്നു മോചിതനായതിന്റെ ആഘോഷ വേളയിലാണ് സ്‌ഫോടനം. ഇവരുടെ വസതിക്കു സമീപം ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സ്‌ഫോടനമെന്നു നങ്കര്‍ഹാര്‍ പ്രവിശ്യാസര്‍ക്കാര്‍ വക്താവ് അത്താഉല്ലാ ഖൊഗ്യാനി അറിയിച്ചു.
ഷിന്‍വാരിയുടെ പിതാവും ഐഎസിന്റെ വിമര്‍ശകനുമായ മാലിക് ഉസ്മാനും ആക്രമണത്തില്‍ പരിക്കേറ്റതായി ഖൊഗ്യാനി പറഞ്ഞു. അതേസമയം, ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വക്താവ് സബിയുല്ലാ മുജാഹിദ് അറിയിച്ചു. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാന്‍ ഭരണകൂടം താലിബാനുമായി ചര്‍ച്ചക്കുള്ള ശ്രമം തുടരുന്നതിനിടയിലാണ് സ്‌ഫോടങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ ആഴ്ച ഇവിടെ പാകിസ്താന്‍ കോണ്‍സുലേറ്റിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
Next Story

RELATED STORIES

Share it