Flash News

അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാര്‍ സുരക്ഷിതര്‍

അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആക്രമണം; രണ്ടു പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാര്‍ സുരക്ഷിതര്‍
X
attack-afgan

[related]

ജലാലാബാദ്: അഫ്ഗാനിസ്താനിലെ ജലാലാബാദിലെ  ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആക്രമണം.ആക്രമണത്തില്‍ രണ്ടു അഫ്ഗാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. ഒരു അക്രമി കോണ്‍സുലേറ്റിനുള്ളില്‍ കയറി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. കോണ്‍സുലേറ്റിന് പുറത്ത് നിന്നും വെടിവയ്പ്പുണ്ടായി. ഇപ്പോഴും അഫ്ഗാന്‍ സൈന്യവും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
കോണ്‍സുലേറ്റിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ഡല്‍ഹിയില്‍ അറിയിച്ചു.
കഴിഞ്ഞ മാസവും കോണ്‍സുലേറ്റിന് സമീപം ആക്രമണം ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it