Flash News

അഫ്ഗാനില്‍ സംസ്‌കാരച്ചടങ്ങിനിടെ സ്‌ഫോടനം; 20 മരണം



കാബൂള്‍: അഫ്ഗാന്‍ സെനറ്ററുടെ മകന്റെ സംസ്‌കാരച്ചടങ്ങിനിടെയുണ്ടായ മൂന്നു വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. തലസ്ഥാനമായ കാബൂളിലെ ഖെയിര്‍ ഖാന്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. സരായി ശാമലി മേഖലയിലെ താപ മാര്‍ഷല്‍ ഫാഹിം ഖബറിസ്താനില്‍ സെനറ്റര്‍ മുഹമ്മദ് അലം ഇസ്ദായറിന്റെ മകന്റെ മൃതദേഹം ഖബറടക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനത്തില്‍ ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്ന ചിത്രങ്ങള്‍ അഫ്ഗാനിലെ ടോലോ ന്യൂസ് പുറത്തുവിട്ടു. ഭരണാധികാരി അബ്ദുല്ല അബ്ദുല്ല ഉള്‍പ്പെടെ നിരവധി ഉന്നതര്‍ പങ്കെടുത്ത സംസ്‌കാരച്ചടങ്ങിനിടെയാണ് സ്‌ഫോടനം. ബുധനാഴ്ച കാബൂളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 90 പേര്‍ മരിച്ചതിനു പിന്നാലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ആയിരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. സര്‍ക്കാരിന്റെ രാജിയാവശ്യപ്പെട്ടു നടന്ന പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലിസ് നടത്തിയ വെടിവയ്പില്‍ സലീം ഇസ്ദായര്‍ ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. സായുധസംഘടനയായ ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്ത സ്‌ഫോടനം വാസിര്‍ അക്ബര്‍ ഖാനിലെ ജര്‍മന്‍ എംബസിക്ക് തൊട്ടു മുമ്പിലായിരുന്നു. വെള്ളിയാഴ്ചയുണ്ടായ ജനകീയപ്രക്ഷോഭം ആവര്‍ത്തിക്കാതിരിക്കാന്‍ കാബൂള്‍ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. സംസ്‌കാരത്തിനിടെയുണ്ടായ സ്‌ഫോടനങ്ങള്‍ക്കു മുമ്പ് സിറ്റി സെന്ററിലേക്കുള്ള റോഡുകള്‍ അടച്ച് സര്‍ക്കാര്‍ മുദ്രവച്ചിരുന്നു.
Next Story

RELATED STORIES

Share it