അപകീര്‍ത്തിക്കേസ്: കെജ്രിവാളിന് ജാമ്യം
BY Sumeera SMR8 April 2016 3:56 AM GMT
Sumeera SMR8 April 2016 3:56 AM GMT
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനും മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. 20,000 രൂപ വീതം കെട്ടിവയ്ക്കണമെന്നും തത്തുല്യമായ ആള്‍ജാമ്യം ഹാജരാക്കണമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സുമിത് ദാസ് ഉത്തരവിട്ടു. കേസ് മെയ് 19ന് വീണ്ടും പരിഗണിക്കും. സഞ്ജയ് സിങ്, കുമാര്‍ ബിശ്വാസ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേയി എന്നിവരാണ് മറ്റ് പ്രതികള്‍. വന്‍ സുരക്ഷാസന്നാഹത്തിന്റെ നടുവില്‍ പ്രതികളും ജെയ്റ്റ്ലിയും ഇന്നലെ പട്യാലഹൗസ് കോടതിയില്‍ ഹാജരായി. കോടതിമുറിയിലെ പ്രവേശനത്തിന് പോലിസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT