അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികനെ ലോറി എട്ട് കിലോമീറ്റര്‍ വലിച്ചിഴച്ചു
BY Sumeera SMR7 April 2016 3:25 AM GMT
Sumeera SMR7 April 2016 3:25 AM GMT
ന്യൂഡല്‍ഹി: റോഡപകടത്തി ല്‍പ്പെട്ട സ്കൂട്ടര്‍ യാത്രികനെ ലോറി എട്ട് കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയി. ലോറിയില്‍ തൂങ്ങിയ സഹയാത്രികര്‍ വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവറുടെ സഹായി അവരെ അടിച്ചുവീഴ്ത്തി. ദക്ഷിണ ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഫഹദ് അഹ്മദ് എന്ന സ്കൂട്ടര്‍ യാത്രികനാണ് മരിച്ചത്. ലോറിയെ പിന്തുടര്‍ന്ന പോലിസാണ് മൃതദേഹം വീണ്ടെടുത്തത്.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വെയ്റ്ററായ ഫഹദ് സ്കൂട്ടറില്‍ സഞ്ചരിച്ചത്. അതിവേഗതയില്‍ വന്ന ലോറി സ്കൂട്ടറിന്റെ പിന്നിലിടിച്ചു. എന്നാല്‍, ലോറി ഡ്രൈവര്‍ വണ്ടി നിര്‍ത്തിയില്ല. ലോറിയില്‍ കുരുങ്ങിയ അഹ്മദിനെ സ്കൂട്ടറോടെ വലിച്ചിഴച്ച് എട്ട് കിലോമീറ്റര്‍ ദൂരം പോയി.
ലോറിയുടെ ഇരുവശങ്ങളിലും തൂങ്ങിയ അഹ്മദിന്റെ കൂട്ടുകാരായ ഗൗരവ്, ശിവ എന്നിവരെ ഡ്രൈവറുടെ സഹായി അടിച്ചുവീഴ്ത്തി. സംഭവത്തിന് സാക്ഷിയായ ഒരു യാത്രക്കാരനാണ് വിവരം പോലിസില്‍ അറിയിച്ചത്.
ഡ്രൈവറെയും സഹായിയെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Next Story
RELATED STORIES
കേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT