malappuram local

അപകടത്തിനിടയാക്കിയത് കോളില്‍ പെട്ടെന്ന് വെള്ളം കയറിയത്‌

പൊന്നാനി: ആറു പേരുടെ ദാരുണ ദുരന്തത്തിനിടയാക്കിയ തോണിയപകടത്തിന് കാരണമായത് കടവില്‍ പെട്ടെന്ന് വെള്ളം കൂടിയതിനാലെന്ന് രക്ഷപ്പെട്ടവരും നാട്ടുകാരും.
കോളില്‍ പമ്പിങ് നടക്കുന്നതിനാല്‍ വെള്ളം കൂടിയതും കാറ്റടിച്ച് വീശിയതും അപകടത്തിനിടയാക്കുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ശിവഗിയും രക്ഷപ്പെടുത്തിയവരും ഒരു പോലെ പറയുന്നു. നന്നായി നീന്തല്‍ അറിയാമായിരുന്നിട്ടും വൈഷ്ണ അപകടത്തില്‍പ്പെട്ടത് കൂടെയുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ. മല്‍സ്യത്തൊഴിലാളിയായ വേലായുധനും കുടുംബവും കായലും തോണിയും ജീവന്റെ ഭാഗം തന്നെയായിരുന്നു. ഒടുവില്‍ ആ കായല്‍ തന്നെ ആ കുടുംബത്തെ ദുരന്തങ്ങളുടെ കണ്ണീര്‍ കായലാക്കി.
അവധിക്ക് വീട്ടിലെത്തിയ ആദിനാഥിന്റെ കൂടെ എല്ലാവരും കൂടി തോണി തുഴയാന്‍ ഇറങ്ങുകയായിരുന്നു. ഒന്നിച്ചുപോവുന്നത് വിട്ടുകാര്‍ വിലക്കിയിരുന്നെങ്കിലും ഒപ്പം വേലായുധനും പോയതോടെ കുട്ടികള്‍ക്ക് ഏറെ സന്തോഷമായി.
പക്ഷേ, അതൊരു മഹാ ദുരന്തത്തിലേക്കുള്ള യാത്രയാണെന്ന് ആരുമറിഞ്ഞില്ല. വെള്ളത്തില്‍ മുങ്ങിത്താഴുന്ന കുരുന്നുകളുടെ അലമുറകള്‍ക്കുമുന്നില്‍ നിസ്സഹായരായി നില്‍ക്കാനെ ഓടിക്കൂടിയവര്‍ക്ക് കഴിഞ്ഞുള്ളൂ. നീന്തലറിയാത്ത പലരും വാവിട്ടു കരഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആറുപേരും മരിച്ചിരുന്നു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള വേലായുധന്‍ അപകടനില തരണം ചെയ്തിട്ടില്ല.
Next Story

RELATED STORIES

Share it