ernakulam local

അപകടങ്ങള്‍ തുടര്‍ക്കഥ; അനധികൃത യൂടേണുകള്‍ വില്ലന്‍മാരാകുന്നു

കളമശ്ശേരി: മൂട്ടം മുതല്‍ ഇടപ്പള്ളി ബൈപ്പാസ് ജങ്ഷന്‍ വരെയുള്ള ദേശീയ പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ട്രാഫിക്ക് പോലിസും, റോഡ് സുരക്ഷ ജാഗ്രതാ സമിതിയും നിസംഗതയില്‍. കഴിഞ്ഞ ഒരു വര്‍ഷമായിട്ടും റോഡ് സുരക്ഷ ജാഗ്രതാ സമിതിയുടെ യോഗം ചേര്‍ന്നില്ല. കഴിഞ്ഞകാലങ്ങളിലെ യോഗ തീരുമാനങ്ങള്‍ ഒന്നും തന്നെ ഇതുവരെ യാഥാര്‍തഥ്യമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന യൂടേണുകള്‍ അപകട ഭീഷണി ഉയര്‍ത്തുമ്പോഴും ദേശീയ പാത അധികൃതരും, സിറ്റി ട്രാഫിക്ക് പോലിസും, നിസംഗതയില്‍ ആണ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ ദേശീയ പാത കളമശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ ഏഴ് പേരുടെ ജിവനാണ് പൊലിഞ്ഞത്. നിരവധി ആളുകള്‍ക്ക് അപകടങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അപകടങ്ങള്‍ തുടര്‍കഥയാകുമ്പോള്‍ ഇതിന് പരിഹാരം ഒരുക്കേണ്ട റോഡ് സുരക്ഷാസമിതി ഇനിയും  തയ്യാറായിട്ടില്ല. അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന യൂടേണിനെതിരേ നിരവധി പരാതികള്‍ ഇതിനകം തന്നെ ഉയര്‍ന്നിട്ടും ദേശീയ പാത അതോറിറ്റി  യാതെരു നടപടിയും കൈകൊണ്ടിട്ടില്ല. ഓരോയോഗത്തിലും സുപ്രധാന തിരുമാനങ്ങള്‍ എടുക്കാറുണ്ടെങ്കിലും അതെല്ലാം മിനിറ്റ്‌സ്് ബുക്കില്‍ ഒതുങ്ങുന്നതാണ് പതിവ് എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ദേശീയ പാതയില്‍ രണ്ട് കിലോമീറ്ററില്‍ ഒരു യു ടേണ്‍ പാടുള്ളു എന്നനിയമം നിലനില്‍ക്കുമ്പോഴും വന്‍കിട സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും മറ്റും ഇടപ്പള്ളി ടോള്‍ മുതല്‍ കളമശ്ശേരി മുട്ടം വരെ മൂന്ന് കിലോമീറ്റര്‍ ദൂരം വരെ 10 ഓളം അനധികൃത യൂടേണുകളാണ് തുറന്നിരിക്കുന്നത്. വിഐപികള്‍  യാത്ര ചെയ്യുമ്പോള്‍ ഈ ഭാഗത്ത് പോലിസുകാരെ നിയമിച്ച് സുരക്ഷ ഒരുക്കാറുണ്ടെങ്കിലും പിന്നീട് ഈ ഭാഗത്ത് പോലിസിന്റെ സേവനം ലഭിക്കാറില്ല. കഴിഞ്ഞ ദിവസങ്ങില്‍ നടന്ന അപകടങ്ങള്‍ കൂടുതലും ദേശീയ പാതയിലെ യൂടേണിന് സമിപത്തായിരുന്നു. പലപ്പോഴും മെട്രോ തൂണുകളുടെ മറവ്കാരണം വാഹനങ്ങള്‍ തിരിയുന്നത്  കാണാതെയാണ് അപകടം സംഭവിക്കുന്നത.് കുടാതെ യൂടേണിന്റെ ഭാഗത്ത്  മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. ദേശിയപാത കളമശ്ശേരി മുതല്‍ ഇടപ്പള്ളി ടോള്‍ വരെ 8 ഓളം സീബ്രാലൈനുകള്‍ ഉണ്ടെങ്കിലും അപകടം മുന്നില്‍ കണ്ട് വേണം ഇതിലുടെ റോഡ് മുറിച്ച് കടക്കാന്‍. റോഡിലൂടെ നിയമ ലംഘനം നടത്തി വാഹനം ഓടിക്കുന്നവരെ കണ്ടെത്താന്‍ ദേശിയ പാതയില്‍ ഒരിടത്തും ട്രാഫിക്ക് പോലിസ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാത്തതും നിയമ ലംഘകര്‍ക്ക് അനുഗ്രമാക്കുന്നു.  ദേശിയപാതയില്‍ ഇപ്പോഴുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഒരു പരുതി വരെ ദേശീയപാത അധികൃതരുടെയും, പോലിസിന്റെയും, മോട്ടോര്‍ വാഹന വകുപ്പിന്റെയും നിസംഗത മൂലമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട.്
Next Story

RELATED STORIES

Share it