Second edit

അപകടകരമായ ജോലി

അമേരിക്കയിലെ ആന്നപോളിസിലെ ക്യാപിറ്റല്‍ ഗസറ്റ് പത്രത്തിന്റെ ഓഫിസില്‍ കയറി ഒരാള്‍ വെടിവച്ചതിനെ തുടര്‍ന്ന് അഞ്ചു പത്രപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വര്‍ഷമാണിത്. 2018 പാതിയായിട്ടേ ഉള്ളൂ. അതിനിടെ 41 പേരാണു കൊല്ലപ്പെട്ടത്. അതില്‍ 30 പേരെങ്കിലും ആക്രമിക്കപ്പെട്ടത് തങ്ങളുടെ ജോലിക്കിടയിലാണ്.
റിപോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘടന ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ട് വളരെ നിരാശാജനകമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ വിമര്‍ശനമുന്നയിക്കുന്നതില്‍ ഏകാധിപത്യങ്ങളും ജനാധിപത്യങ്ങളും ഏതാണ്ട് ഒരുപോലെയാണെന്ന് റിപോര്‍ട്ട് പറയുന്നു.
ഇന്ത്യയില്‍ ജേണലിസ്റ്റുകള്‍ക്കു നേരെ സാമൂഹിക മാധ്യമങ്ങളിലൂടെ തെറിപറയുന്നതു വ്യാപകമാണ്. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ വീരസ്യം പറഞ്ഞിരുന്ന പലരെയും പുറത്തുകൊണ്ടുവന്ന റാണാ അയ്യൂബിനെതിരേ ഇപ്പോഴും വധഭീഷണി മുഴക്കുന്നുണ്ട്. അവരെ ഐഎസ് ലൈംഗികാടിമ എന്നായിരുന്നു അധിക്ഷേപിച്ചിരുന്നത്. ബംഗളൂരുവില്‍ ഗൗരി ലങ്കേഷിനെ അവരുടെ ഉമ്മറപ്പടിയില്‍ വച്ച് വെടിവച്ചുകൊന്നതിന്റെ പിന്നില്‍ ഹിന്ദുത്വസംഘടനകളായിരുന്നു.
കശ്മീര്‍ റൈസിങിന്റെ പത്രാധിപരായ ശുജാഅത്ത് ബുഖാരിയെ വെടിവച്ചുകൊന്നത് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പാക് സംഘടനയായ ലശ്കറെ ത്വയ്യിബയാണെന്ന് ഇന്ത്യന്‍ അധികൃതര്‍ പറയുന്നുവെങ്കിലും അതു മുഖവിലയ്‌ക്കെടുക്കാന്‍ ബുദ്ധിമുട്ടാണ്.
Next Story

RELATED STORIES

Share it