wayanad local

അന്തിയുറങ്ങാന്‍ വീടില്ലാതെ അന്നമ്മയും മറിയക്കുട്ടിയും

കാട്ടിക്കുളം: അന്തിയുറാങ്ങാന്‍ വീടില്ലാതെ പനവല്ലിയിലെ അന്നമ്മയും മറിയക്കുട്ടിയും. ലൈഫ്മിഷന്‍ പദ്ധതിയിലും നിന്ന് ഇവരെ പുറത്താക്കിയതോടെയാണ് തിരുനെല്ലിയിലെ ഏഴാം വാര്‍ഡില്‍ തടത്തില്‍ അന്നമ്മയ്ക്കും മാതാവ് മറിയക്കുട്ടിക്കും അന്തിയുറങ്ങാന്‍ ഇടമില്ലാതായത്. ഒരു വീടിനായ് പതിനെട്ട് വര്‍ഷമായി ഇവര്‍ അധികൃതരുടെ വാതില്‍ മുട്ടുന്നു. ഇപ്പോഴത്തെ ഇവരുടെ അന്തിയുറക്കം മേല്‍ക്കൂര ദ്രവിച്ച് ഇടിഞ്ഞ്ു വീണ പ്ലാസ്റ്റിക്ക് പൊതിഞ്ഞ വീടിനുള്ളിലാണ്. മറ്റ് കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് വീട് നല്‍കുമ്പോള്‍ തങ്ങളെ ഒഴിവാക്കിയെന്നു പരാതിയുണ്ട് ഇവര്‍ക്ക്. എന്നാല്‍ ഗ്രാമസഭാ ലിസ്റ്റ് മറികടന്നാണ് ക്രമവിരുദ്ധമായി ഭരണസമിതി ഭവനപദ്ധതി അട്ടിമറിക്കുന്നതെന്നും ആരോപണമുണ്ട്. 25 സെന്റ് ഭൂമിയില്‍ കൂടുതലുള്ളവര്‍ക്ക് വീടില്ലെന്ന് പറയുന്നവര്‍ ഒരേക്കര്‍ കുടുതല്‍ സ്ഥലമുള്ള സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട നിരവധി വ്യക്തികള്‍ക്ക് ഫണ്ട് അനുവദിക്കുന്നുണ്ടെന്നും ആരോപണമുണ്ട്. വാസയോഗ്യമായ നല്ല വീടുകള്‍ പൊളിച്ചവര്‍ക്കും വീട് അനുവദിച്ചതായും കുടുംബങ്ങള്‍ പറയുന്നു. ഭവനപദ്ധതി അട്ടിമറിക്കാന്‍ ഭരണകക്ഷിക്ക് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായും സ്വന്തം മാതാവിനെ ബന്ധുവീട്ടിലാക്കിയാണ് പുറത്ത് തൊഴിലെടുക്കാന്‍ പോവുന്നതെന്നും അന്നമ്മ പറഞ്ഞു. പ്രായമായ അമ്മയും താനും മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ നാല് വര്‍ഷത്തോളമായി ഭീതിയോടെയാണ് ജീവിക്കുന്നതെന്നും ഇതിന് പരിഹാരം കാണണമെന്നും അന്നമ്മ പറഞ്ഞു.

Next Story

RELATED STORIES

Share it