kozhikode local

അന്താരാഷ്ട്ര അറബി ഭാഷാദിനമാചരിച്ചു

മുക്കം: ആഗോളതലത്തില്‍ അറബി ഭാഷയുടെ സാധ്യതകള്‍ വര്‍ദ്ധിച്ച് വരുന്ന കാലഘട്ടത്തില്‍ ഇത്— തിരിച്ചറിയാന്‍ ഭരണകര്‍ത്താക്കളും സമൂഹവും തയ്യാറാവണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കെഎടിഎഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘അറബിക് സെമിനാര്‍ ചേന്ദമംഗല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. എന്‍ എ എം അബ്ദുല്‍ ഖാദര്‍, ഡോ. ഷഹീദ് റമദാന്‍, ഒ അബ്ദുല്ല എന്‍ കെ അബൂബക്കര്‍  പങ്കെടുത്തു.നേരത്തെ നടന്നഅറബി ഭാഷാ ദിനാചരണം ജോര്‍ജ് എം തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സി പി ചെറിയ മുഹമ്മദ്, പ്രൊഫ. എന്‍ അബ്ദുല്ല എ ഗഫുര്‍ മാസ്റ്റര്‍ കീലത്ത് അബ്ദുര്‍ റഹിമാന്‍, കെ സുലൈഖ, ഡോ. അഷ്‌റഫ്, എം പി അബ്ദുല്‍ ഖാദര്‍, എം എ ലതീഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it