Flash News

അനുമതിയില്ലാതെ ഹജ്ജിനെത്തിയാല്‍ 10 വര്‍ഷം വിലക്ക്

അനുമതിയില്ലാതെ ഹജ്ജിനെത്തിയാല്‍ 10 വര്‍ഷം വിലക്ക്
X


അനുമതിയില്ലാതെ ഹജ്ജിനെത്തി പിടിയിലായാല്‍ 10 വര്‍ഷം സൗദിയിലേക്ക് പ്രവേശിക്കാന്‍ വിലക്കേര്‍പ്പെടുത്തുമെന്നും നാടുകടത്തുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് കാലത്ത് മൂന്നു വിഭാഗം വിദേശികള്‍ക്കു മാത്രമാണ് മക്കയില്‍ പ്രവേശിക്കാന്‍ അനുമതി. മക്ക ജവാസാത്ത് ഡയറക്ടറേറ്റ് അനുവദിച്ച ഇഖാമ, ഹജ് അനുമതി പത്രം, ജോലിക്കുള്ള അനുമതി പത്രം എന്നിവയുള്ളവര്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. ഈ വിഭാഗങ്ങളില്‍ പെടാത്ത വിദേശികളെ ഹജ് പൂര്‍ത്തിയാകുന്നതു വരെ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇവരുടെ വാഹനങ്ങളും മക്കയിലേക്ക് കടത്തിവിടില്ല. ഹജ്ജടുത്തതോടെ മക്കയിലേക്കുള്ള പ്രവേശ കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
ഹജ്ജ് നിര്‍വഹിക്കാനുദ്ദേശിക്കുന്ന സ്വദേശികളും വിദേശികളും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അനുമതിയുള്ള ഏജന്‍സികള്‍ മുഖേന പെര്‍മിറ്റ് കരസ്ഥമാക്കണം. ഓണ്‍ലൈന്‍ വഴിയും അനുമതി ലഭിക്കും. തീര്‍ഥാടകര്‍ക്ക് പ്രയാസമില്ലാതെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനാണ് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ഹജ്ജ് സേവനത്തിന് ഓടുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക അനുമതി വാങ്ങണമെന്നും മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it