ernakulam local

അനുമതിയില്ലാതെ കട പൊളിച്ചതിനെതിരേ പുക്കാട്ടുപടിയില്‍ പ്രതിഷേധം

ആലുവ: അനുമതിയില്ലാതെ കട പൊളിച്ചതിനെതിരേ പുക്കാട്ടുപടിയില്‍ പ്രകടനവും പ്രതിഷേധയോഗവും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് നസീര്‍ ബാബു പ്രതിഷേധ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു. യൂനിറ്റ് പ്രസിഡന്റ്് പി എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
മേഖലാ പ്രസിഡന്റ്് കെ എച്ച് ഷഫീഖ്, യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി അഡ്വ. റിയാസ് മേഖലാ സെക്രട്ടറി ഷാജഹാന്‍ അബ്ദുല്‍കാദര്‍, യൂനിറ്റ് കമ്മിറ്റിയംഗം പി എം സ്ലീബ, യൂനിറ്റ് ജന.സെക്രട്ടറി സാബുപൈലി, എക്‌സിക്യുട്ടീവ് അംഗം പി എ സൈല്‍ സംസാരിച്ചു. യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികളുടെ പ്രതിഷേധ പ്രകടനം വയറോപ്‌സ് ജങ്ഷനില്‍ നിന്നാരംഭിച്ച് പുക്കാട്ടുപടിയില്‍ സമാപിച്ചു. പ്രതിഷേധ സമരത്തോടനുബന്നിച്ച് ഇന്നലെ വൈകീട്ട് കടകളടച്ച് സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
കടയുടമയുടെ സമ്മതമോ അനുമതിയോ ഇല്ലാതെ വ്യാപാര സ്ഥാപനത്തിന്റെ മുന്‍വശം ട്വന്റി 20യുടെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരപരിപാടികള്‍. കട പൊളിച്ചതിനെതിരേ പുക്കാട്ടുപടിയില്‍ സ്ഥാപനം നടത്തുന്ന മടത്തിപ്പറമ്പില്‍ ഓയില്‍സ് ഉടമ എം വി ജോസഫ്, ബിജു എന്നിവര്‍ കഴിഞ്ഞ ദിവസം തടിയിട്ടപറമ്പ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it