അനീതികള്‍ക്കെതിരേ നിരന്തരം കലഹിച്ചശേഷമാണ് താന്‍ സഭ വിട്ടതെന്ന് സിസ്റ്റര്‍ സിന്‍ഡ

കൊച്ചി: അനീതികള്‍ക്കെതിരേയും മേലധികാരികളുടെ ചൂഷണത്തിനെതിരെയും നിരന്തരം കലഹിച്ചശേഷമാണ് താന്‍ സഭ വിട്ടതെന്ന് സിസ്റ്റര്‍ ഡോ. സിന്‍ഡ. ഇന്നലെ കന്യാസ്ത്രീകളുടെ സമരത്തിനു പിന്തുണയുമായി എത്തിയപ്പോഴാണ് സഭയില്‍ താന്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് സിസ്റ്റര്‍ സിന്‍ഡ വാചാലയായത്.
14ാം വയസ്സില്‍ തെരേസ്യന്‍ കര്‍മലീത്താ സന്യാസിനി സഭയില്‍ അംഗമായി 33 വര്‍ഷം സേവനം ചെയ്തു. 2005ലാണ് സഭ വിട്ടത്, പക്ഷേ, തിരുവസ്ത്രം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. മദര്‍ ജനറാളില്‍ നിന്നു കടുത്ത മാനസിക പീഡനം അനുഭവിച്ചശേഷമാണ് സഭ വിട്ടത്. ഒരു അലോപ്പതി ഡോക്ടറായിരുന്നിട്ടും തുച്ഛമായ ശമ്പളത്തില്‍ സഭയുടെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലിചെയ്തു. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിയിരുന്ന സഹോദരനെ സഹായിക്കണമെന്ന് സഭാധികാരികളോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. മഠങ്ങളില്‍ പുരോഹിതര്‍ മദര്‍ ജനറാളുമാരുടെ മൗനാനുവാദത്തോടെയാണ് അധികാരദുര്‍വിനിയോഗം നടത്തുന്നത്. ഇതിനെതിരേ പ്രതികരിച്ചതിന് ഇന്ത്യയിലുടനീളം നിരന്തരം സ്ഥലംമാറ്റം നല്‍കിയാണ് തന്നെ പീഡിപ്പിച്ചത്. സഹിക്കവയ്യാതെയാണ് മാര്‍പാപ്പയുടെ അനുവാദത്തോടെ താന്‍ സഭ വിട്ടത്. പ്രതികരിക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്നതാണ് സഭാധികാരികളുടെ രീതി. ഈ സമരത്തോടെ ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാവണമെന്നും സിസ്റ്റര്‍ സിന്‍ഡ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it