അനര്‍ഹരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കല്‍; പരാതി നല്കിയ കോണ്‍ഗ്രസ്സുകാരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചെന്ന്
BY Sumeera SMR29 Dec 2015 5:23 AM GMT
Sumeera SMR29 Dec 2015 5:23 AM GMT
വാണിമേല്‍: അനര്‍ഹരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തിരഞ്ഞെടുപ്പ് വിഭാഗത്തിന് പരാതി നല്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചെന്ന് പരാതി. പിലാത്തോട്ടത്തില്‍ കുമാരന്, നടുക്കണ്ടി മനോജ് എന്നിവരെ എടച്ചേരിയിലെ ചില സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. ഇവര്‍ വടകര ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി. നാദാപുരം നിയോജക മണ്ഡലത്തിലെ 800 ലധികം അനര്‍ഹരെ നീക്കാന്‍ യുഡിഎഫ് ഇലക്ഷന് വിഭാഗത്തിന് അപേക്ഷ നല്‍കിയതായി യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ഇതിന്റെ തെളിവെടുപ്പിന് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഓഫിസിലെത്തിയപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. അനര്‍ഹരായവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തതിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിന് പിന്നിലെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
തെളിവ് നല്‍കാനുള്ള സംവിധാനമൊരുക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. എ സജീവന് അധ്യക്ഷത വഹിച്ചു. വാണിയൂര്‍ അന്ത്രു, ബാബു ഒഞ്ചിയം, അഡ്വ. വി ആലി, ടി കെ മോട്ടി എന്നിവര്‍ സംസാരിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT