അനന്ത്നാഗ് ഉപതിരഞ്ഞെടുപ്പ് വീണ്ടും നീട്ടി
BY Sumeera SMR4 Jun 2016 6:46 AM GMT
Sumeera SMR4 Jun 2016 6:46 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്നാഗ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും നീട്ടി. ജൂണ്‍ 19നു നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. 22നു നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. 19ന് മതനേതാവിന്റെ ചരമവാര്‍ഷികമായതിനാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആശങ്ക കണക്കിലെടുത്താണ് തിയ്യതി മാറ്റിയത്. തിരഞ്ഞെടുപ്പ് നീട്ടിയ കാര്യം ജമ്മുകശ്മീര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ശാന്ത് മനുവാണ് അറിയിച്ചത്. തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാന്‍ കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ്, പിഡിപി കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. മെയ് 16നു നടത്താനിരുന്ന വോട്ടെടുപ്പാണ് നേരത്തെ ജൂണ്‍ 19ലേക്കു മാറ്റിയത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT