അനധ്യാപക തസ്തികകളിലെ വിജ്ഞാപനം റദ്ദ് ചെയ്തു

കാസര്‍കോട്: വിവിധ അനധ്യാപക തസ്തികളിലേക്കുള്ള നിയമനത്തിനായി കേന്ദ്ര സര്‍വകലാശാല പ്രസിദ്ധീകരിച്ച നോട്ടിഫിക്കഷനുകള്‍ റദ്ദ് ചെയ്തു. (എംപ്ലോയ്‌മെന്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍ 4/13, തിയ്യതി 26-9-2013. എംപ്ലോയ്‌മെന്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍ എന്‍.ടി/ആര്‍.ഇ-1-14: തിയ്യതി 15-1-2015, എംപ്ലോയ്‌മെന്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍ എന്‍ടി-01/2016, തിയ്യതി 3-3-2016 എന്നിവയാണ് റദ്ദു ചെയ്യപ്പെട്ടത്.) യുജിസിയുടെയും പെഴ്‌സനല്‍ ആന്റ് ട്രെയിനിങ് മന്ത്രാലയത്തിന്റെയും നിര്‍ദേശമനുസരിച്ചും സര്‍വകലാശാലയുടെ പുതിയ കാഡര്‍ നിയമന ചട്ടങ്ങള്‍ രൂപീകരിക്കുന്നതും കണക്കിലെടുത്തുമാ#ു നോട്ടിഫിക്കേഷനുകള്‍ റദ്ദാക്കിയിരിക്കുന്നത്. എംപ്ലോയ്‌മെന്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍ 4/13, തിയ്യതി 26-9-2013 ഭാഗികമായും എംപ്ലോയ്‌മെന്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍ എന്‍ടി/ആര്‍ഇ-1-14, തീയ്യതി 15-1-2015, എംപ്ലോയ്‌മെന്റ് നോട്ടിഫിക്കേഷന്‍ നമ്പര്‍ എന്‍.ി-01/2016, തിയ്യതി 3-3-2016 എന്നിവ പൂര്‍ണമായും റദ്ദാക്കി. അപേക്ഷാ ഫീസ് അടച്ചിട്ടുള്ളവര്‍ക്ക് തെളിവുസഹിതം നിര്‍ദിഷ്ട അപേക്ഷാ ഫോറത്തില്‍ റീഫണ്ടിന് അപേക്ഷിക്കാവുന്നതാണ്. റീ ഫണ്ടിനുള്ള അപേക്ഷാ ഫോറം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. റീ ഫണ്ട് അപേക്ഷകള്‍ ഈ മാസം 31നകം സമര്‍പ്പിണം.
Next Story

RELATED STORIES

Share it