ernakulam local

അനധികൃത മല്‍സ്യബന്ധനം നടത്തിയ മൂന്ന് ബോട്ട് പിടികൂടി



വൈപ്പിന്‍: അനധികൃത മല്‍സ്യബന്ധനം നടത്തിയ മൂന്ന് ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. ലൈസന്‍സില്ലാതെ മത്സ്യബന്ധനം നടത്തിയ സുല്‍ത്താന്‍-2, നിരോധിത പെലാജിക് വല ഉപയോഗിച്ച സെന്റ് ജൂഡ്, രജിസ്‌ട്രേഷനും ലൈസസന്‍സുമില്ലാത്ത മാലിക് എന്നീ ബോട്ടുകളാണ് പിടിയിലായത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പിഴയടച്ച ബോട്ടുകളെ പിന്നീട് ഉടമകള്‍ക്കു തിരിച്ചുനല്‍കി.ഫിഷറീസ് അസി. ഡയറക്ടര്‍ എസ് എ രാജീവ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജി ഷിബുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുനമ്പത്തു നടന്ന പരിശോധനയില്‍ എഎസ്‌ഐ റഹ്മാന്‍, സിപിഒമാരായ സിജു, ദിനേശ്, ഫിഷറീസ് സ്റ്റാഫ് റൊണാള്‍ഡ്, നിഫ്റ്റിന്‍, എസ് എ സാബു എന്നിവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it