Kollam Local

അനധികൃത മദ്യവില്‍പന; മൂന്ന് പേര്‍ അറസ്റ്റില്‍



ഓയൂര്‍: ചടയമംഗലം എക്‌സൈസ് റേഞ്ചിന്റെ പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വിദേശമദ്യം കൈവശം വച്ച് വില്‍പന നടത്തിയ മൂന്ന് പേരെ ചടയമംഗലം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഐ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇളമാട് വടക്കേവിള ശോഭന വിലാസത്തില്‍ ലംബോധരന്‍പിള്ള (69), മാങ്കോട്, ചിതറ കോത്തല, ശാലേഴ്‌സ് വീട്ടില്‍ നിഷാന്‍ (36), ചടയമംഗലം,മണ്ണംപറമ്പ് പ്ലാവിളവീട്ടില്‍ സത്യന്‍ (62) എന്നിവരെയാണ് അറസ്‌ററ് ചെയ്തത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിദേശമദ്യവില്‍പന ശാലകളില്‍നിന്നും വന്‍തോതില്‍ മദ്യം വാങ്ങി ചില്ലറ വില്‍പന നടത്തുകയായിരുന്നു മൂവരും. അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുധാകരന്‍ കാണി, മോഹനന്‍ ആചാരി, സിവില്‍ എക്‌സൈ ഓഫീസര്‍മാരായ സിഎന്‍ സുനില്‍, സനല്‍കുമാര്‍, മോഹനന്‍രാജ്, ഷൈജു, ഉണ്ണിക്കൃഷ്ണന്‍, പ്രീവന്റീവ് ഓഫിസര്‍ ഷിബു പാപ്പച്ചന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ സൗമ്യ  എന്നിവരാണ് റെയ്ഡില്‍ ഉണ്ടായിരുന്നത്.
Next Story

RELATED STORIES

Share it