Pathanamthitta local

അനധികൃത നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ വ്യാജ ഉത്തരവ് നല്‍കി



പന്തളം: പന്തളം നഗരസഭ എന്‍ജിനീയറിങ്് വിഭാഗം അനധികൃത നിര്‍മാണം നിര്‍ത്തിവയ്്്ക്കാന്‍ നല്‍കിയ വ്യാജ ഉത്തരവ് നല്‍കി. കൂടാതെ ഉത്തരവില്‍ അക്ഷരത്തെറ്റുകളുടെ പ്രവാഹവും. തോന്നല്ലൂര്‍ അഫ്രി നിവാസില്‍ ഹാരിഷ് അനധികൃതമായി തോടിനു കുറുകെ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചതായി പരാതി ലഭിക്കുകയും പരാതിയുടെ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ സ്ഥലം പരിശോധന നടത്തി  പരാതി സത്യമാണെന്നു ബോധ്യപ്പെടുകയും ചെയ്തു. ഏഴു ദിവസത്തിനകം നിര്‍ദിഷ്ട സ്ഥലത്ത് അനധികൃതമായി പണികഴിപ്പിച്ച കോണ്‍ക്രീറ്റ് പാലം പൊളിച്ചു നീക്കാന്‍ ഉത്തരവു പുറപ്പെടുവിച്ചു. ഈ ഉത്തരവില്‍ അസി. എന്‍ജിനീയര്‍ ഫയല്‍ നമ്പരോ തിയ്യതിയോ രേഖപ്പെടുത്താതെയാണ് നല്‍കിയിരിക്കുന്നത്. അനധികൃത നിര്‍മാണം നടത്തിയ ആളിനെ സംരക്ഷിക്കുന്ന നിലയിലാണ് ഈ ഉത്തരവ് നല്‍കിയിരിക്കുന്നത്. അസി. എന്‍ജിനീയര്‍ നല്‍കിയ ഉത്തരവ് അക്ഷരത്തെറ്റുകളും  സ്വീകര്‍ത്താവിന് വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്ത തരത്തില്‍ നല്‍കിയിരിക്കുന്നതും ഈ വ്യക്തിക്കു അനധികൃത നിര്‍മാണം നില നിര്‍ത്ത തക്കവിധവും ആണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. നഗരസഭ എന്‍ജിനീയറിങ് വിഭാഗം ജീവനക്കാര്‍ക്ക് ഓഫിസ് നടപടികളില്‍ ആവശ്യമായ റിഫ്രഷര്‍ കോഴ്‌സിന്റെ അഭാവമാണ് ഇതിനു കാരണമായി പറയപ്പെടുന്നത്.
Next Story

RELATED STORIES

Share it